മയോ: കൗണ്ടി മയോയിൽ ട്രെയിനും കാറും തമ്മിൽ കൂട്ടിയിടിച്ചു. ഇന്നലെയായിരുന്നു സംഭവം. കിൽറ്റിബോ ലെവൽ ക്രോസിംഗിൽവച്ചായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. കൂട്ടിയിടിയ്ക്ക് പിന്നാലെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. കൂട്ടിയിടി നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അതിനാൽ ഇന്ന് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നേരിയ തടസ്സം നേരിടും. ട്രെയിനിലുണ്ടായിരുന്ന യാത്രികരെ ബസിൽ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു.
Discussion about this post

