ഡബ്ലിൻ: ഡിസംബറിൽ അയർലൻഡിൽ എത്തിയ വിദേശ വിനോദസഞ്ചാരികൾ ചിലവിട്ടത് 427 മില്യൺ യൂറോ. 4.8 മില്യൺ രാത്രികൾ ഇവർ അയർലൻഡിൽ താമസിച്ചു. ഡിസംബറിൽ 524,100 വിദേശ സന്ദർശകരാണ് അയർലൻഡിൽ എത്തിയത്.
2024 ഡിസംബറുമായി താരതമ്യം ചെയ്യുമ്പോൾ അയർലൻഡിൽ ഇക്കുറി ഡിസംബറിൽ എത്തിയ വിദേശവിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 34 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. ചിലവഴിച്ച തുകയുടെ കാര്യത്തിലും വർധനവ് ഉണ്ട്. 30 ശതമാനമാണ് ചിലവാക്കിയ തുകയിൽ വർധനവ് ഉണ്ടായത്. അതേസമയം കഴിഞ്ഞ വർഷം അയർലൻഡിൽ എത്തിയ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കുറവ് ഉണ്ടായിട്ടുണ്ട്.
Discussion about this post

