ഡബ്ലിൻ: മാതാവിലൂടെ ഈശോയിലേക്കെന്നതാകണം നമ്മുടെ ലക്ഷ്യം എന്ന് സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്. സീറോമലബാർ സഭയുടെ നോക്ക് തീർത്ഥാടനത്തിൽ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ച് വചന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. നമ്മുടെ കുടുംബത്തിലെ കുറവുകൾ ആദ്യം അറിഞ്ഞ് നമുക്കായ് മധ്യസ്ഥം വഹിക്കുന്ന ആളാണ് അമ്മയെന്നും അദ്ദേഹം പറഞ്ഞു.
ഈശോ പറയുന്നത് അനുസരിക്കാൻ മറിയം ആഹ്വാനം ചെയ്യുന്നുണ്ട്. പരിശുദ്ധപിതാവ് ഫ്രാൻസിസ് മാർപ്പാപ്പയുടെ മാതൃസ്നേഹം മഹത്തരമാണ്. അദ്ദേഹത്തിന്റെ എല്ലാ വിദേശയാത്രകളും റോമിലെ സെന്റ് മേരി മേജർ പേപ്പൽ ബസിലിക്കയിൽ പ്രാർത്ഥനയോടെ ആരംഭിക്കുകയും സമാപിക്കുകയും ചെയ്തു. ഒടുവിൽ അദ്ദേഹത്തിന്റെ അന്ത്യവിശ്രമവും അവിടെ ആയിരുന്നു എന്നും ബിഷപ്പ് സ്റ്റീഫൻ വ്യക്തമാക്കി.

