ഡബ്ലിൻ: വാടകക്കാരെ ഒഴിപ്പിക്കരുതെന്ന് ഉടമകള്‍ക്ക് നിര്‍ദ്ദേശവുമായി ഐറിഷ് സര്‍ക്കാര്‍. പുതിയ വാടക നിയമം പ്രാബല്യത്തില്‍ വരുന്നതുവരെ വാടകക്കാരെ ഒഴിപ്പിക്കരുതെന്നാണ് നിര്‍ദ്ദേശം. വാടകക്കാര്‍ക്ക് ആറ് വര്‍ഷം വരെ തുടരാന്‍ അനുമതി നല്കുന്ന വ്യവസ്ഥ പുതിയ വാടക നിയമ നിര്‍മ്മാണത്തിലുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
ഇത് സംബന്ധിച്ച് വീട്ടുടമസ്ഥര്‍ക്ക് ഇ-മെയിലുകളും കത്തുകളും അയക്കാന്‍ ആരംഭിച്ചു. നിലവിലുള്ള വാടകക്കാരെ മാറ്റങ്ങള്‍ ബാധിക്കില്ല. അടുത്ത വര്‍ഷം മാര്‍ച്ച് 1 ന് ശേഷം ഒപ്പുവച്ച വാടക കരാറുകള്‍ക്ക് മാത്രമേ പുതിയ നിയമം ബാധകമാകൂ.
Discussion about this post

