കൊല്ലം: അഞ്ചലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് മൂന്ന് പേർ മരിച്ചു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന മൂന്ന് പേരാണ് മരിച്ചത് . അഞ്ചൽ സ്വദേശികളായ ഡ്രൈവർ അക്ഷയ് (23), ജ്യോതി ലക്ഷ്മി (21), ശ്രുതി ലക്ഷ്മി (16) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ പുനലൂർ റോഡിലെ മാവില ജംഗ്ഷന് സമീപം വെച്ചാണ് അപകടം. ഓട്ടോ പൂർണമായും തകർന്നു. ആന്ധ്രാപ്രദേശ് സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കേസ് രജിസ്റ്റർ ചെയ്ത ശേഷം അഞ്ചൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

