ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ വെടിയുണ്ടകൾ മോഷ്ടിച്ച പിഎസ്എൻഐ ഉദ്യോഗസ്ഥനെതിരെ കേസ്. മോഷണ കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. 63 കാരനായ ഉദ്യോഗസ്ഥനാണ് കേസിലെ പ്രതി. സംഭവത്തിൽ ക്രൈംബ്രാഞ്ച് ഡിക്റ്റക്ടീവുകൾ ഊർജ്ജിത അന്വേഷണം നടത്തുന്നുണ്ട്.
വെടിമരുന്ന് മോഷണം, സംശയാസ്പദമായ സാഹചര്യത്തിൽ വെടിമരുന്ന് കൈവശം വയ്ക്കൽ, നിരോധിത വെടിമരുന്ന് കൈവശം വയ്ക്കൽ, സർട്ടിഫിക്കറ്റില്ലാതെ വെടിമരുന്ന് കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്. സമ്മതമില്ലാതെ പോലീസ് വാഹനം ഉപയോഗിച്ചതിനും ഇയാൾക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.
Discussion about this post

