ഓഫ്ലേ: ഓഫ്ലേയിൽ വീടിന് തീയിട്ടതിനെ തുടർന്ന് രണ്ട് പേർ വെന്തുമരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് പോലീസ്. രണ്ട് പേർ വീടിന് തീയിടുന്നത് വ്യക്തമാകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ബുധനാഴ്ച രാത്രിയായിരുന്നു ഏഡെൻഡെറിയിലെ വീടിന് നേരെ ആക്രമണം ഉണ്ടായത്. രണ്ട് പേർ വീടിന്റെ ജനൽ ചില്ല് തകർത്ത് വീടിനുള്ളിലേക്ക് എന്തോ ഒരു വസ്തു എറിയുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിന് പിന്നാലെയാണ് വീടിനുള്ളിൽ തീ പടർന്നത്. അതേസമയം സാരമായി പൊള്ളലേറ്റ വയോധിക ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
Discussion about this post

