ഡബ്ലിൻ: ഡബ്ലിനിലെ ഐകെഇഎ ഔട്ട്ലെറ്റിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ മൂന്ന് ഇന്ത്യൻ ജീവനക്കാർ അറസ്റ്റിൽ. കിൽഡെയറിലെ ന്യൂബ്രിഡ്ജിലെ സ്റ്റേഷൻ വാക്ക് നിവാസികളായ മോന്നിഷ നിമ്മ, സായ് രാധിക കവൂരി, രവികിരൺ ഗരിമെല്ല, എന്നിവരാണ് പിടിയിലായത്. സോഫ്റ്റ്വെയർ എൻജിനീയർമാരാണ് ഇവർ.
ഇക്കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു സംഭവം. ജനുവരി 11, 18, 25 തിയതികളിൽ മൂന്നംഗ സംഘം ഔട്ട്ലെറ്റുകളിൽ നിന്നും നിരവധി സാധനങ്ങൾ മോഷ്ടിക്കുകയായിരുന്നു. ഇതിന് പിന്നാലെ അധികൃതർ പരാതിപ്പെട്ടു. തുടർന്ന് ഡിക്റ്റടീവ് ഇവരുടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. ഇവിടെ നിന്നും മോഷണ മുതകലുകൾ കണ്ടെടുക്കുകയും പ്രതിയായ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മറ്റ് രണ്ട് പേരും അറസ്റ്റിലായത്.

