ഡബ്ലിൻ: ഷാനൻ വിമാനത്താവളത്തിൽ വീണ്ടും സുരക്ഷാ വീഴ്ച. വിമാനത്താവളത്തിലേക്ക് വാഹനവുമായി അതിക്രമിച്ച് കടന്നവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം.
മൂന്നംഗ സംഘമാണ് സംഭവത്തിൽ പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഇവർ ഫയർ സ്റ്റേഷനോട് ചേർന്നുള്ള പ്രധാന സുരക്ഷാ പോസ്റ്റിലൂടെയാണ് വിമാനത്താവളത്തിലേക്ക് പ്രവേശിച്ചത് എന്ന് കരുതപ്പെടുന്നു. അമേരിക്കയുടെ സി 40 വിമാനം പാർക്ക് ചെയ്തിരുന്ന ടാക്സിവേയിൽ എത്തിയപ്പോഴാണ് ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടത്. ഉടനെ പിടികൂടുകയായിരുന്നു. വളരെ സാഹസികമായിട്ടായിരുന്നു മൂന്നംഗ സംഘത്തെ പിടികൂടിയത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Discussion about this post

