കോർക്ക്: ലോകമെമ്പാടുമുള്ള യാത്രാ പ്രേമികളുടെ പ്രിയപ്പെട്ട പാതയായി ദി വൈൽഡ് അറ്റ്ലാന്റിക് വേ. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ പോസ്റ്റ് ചെയ്ത ലോകത്തെ രണ്ടാമത്തെ യാത്രാ റൂട്ടായി മാറിയിരിക്കുകയാണ് ഈ പാത. വൈൽഡ് അറ്റ്ലാന്റിക് വേയുടെ 1.9 മില്യൺ ഫോട്ടോകളാണ് ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.
ഡൊണഗലിൽ നിന്നും കോർക്ക് വരെ നീണ്ടുപോകുന്നതാണ് ഈ പാത. 2,600 കിലോ മീറ്റർ നീളമുളള ഈ പാത 9 കൗണ്ടികളിലൂടെയാണ് കടന്ന് പോകുന്നത്. കാർ റീട്ടെയ്ൽ കമ്പനിയായ സിഞ്ച് ആണ് ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോട്ടോകൾ പോസ്റ്റ് ചെയ്ത അഞ്ച് റൂട്ടുകളുടെ പട്ടിക തയ്യാറാക്കിയത്. ആറ് ഭൂഖണ്ഡങ്ങളിലെ 40 റൂട്ടുകളിൽ നിന്നാണ് തിരഞ്ഞെടുപ്പ്.
Discussion about this post