ഡബ്ലിൻ: അയർലൻഡിൽ മഴ തുടരുമെന്ന് വ്യക്തമാക്കി മെറ്റ് ഐറാൻ. താത്കാലികമായി നിലവിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടെങ്കിലും അടുത്ത വാരം മഴ വീണ്ടും ശക്തിപ്രാപിക്കാം. നല്ല തണുപ്പുള്ളതും അസ്ഥിരവുമായ കാലാവസ്ഥയാണ് വരാൻ പോകുന്നത് എന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്.
ഇന്ന് അൽപ്പം വെയിലുള്ള കാലാവസ്ഥ രാജ്യത്ത് അനുഭവപ്പെടും. അന്തരീക്ഷ താപനില ഇന്ന് ആറ് മുതൽ 10 ഡിഗ്രിവരെ ഉയരും. രാജ്യത്തുടനീളം മേഘാവൃതമായ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. വൈകീട്ട് ചിലയിടങ്ങളിൽ നേരിയ തോതിൽ മഴ ലഭിക്കാം.
Discussion about this post

