ഗാൽവേ: കൗണ്ടി ഗാൽവേയിൽ യുവതിയുടെ മരണത്തിൽ കസ്റ്റഡിയിൽ എടുത്തയാൾക്കെതിരെ കുറ്റം ചുമത്തി. ഇന്നലെ രാത്രി ഇയാളെ ഗാൽവേ ജില്ലാ കോടതിയുടെ പ്രത്യേക സിറ്റിംഗിൽ ഹാജരാക്കി. 30 വയസ്സുള്ള യുവാവിനെയാണ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
വ്യാഴാഴ്ചയാണ് 31 കാരിയും രണ്ട് മക്കളുടെ അമ്മയുമായ മസുമ സൊഹ്റാബി കൊല്ലപ്പെട്ടത്. രാവിലെ ക്ലിഫ്ഡന്റെ പ്രാന്തപ്രദേശത്തുള്ള നദിയ്ക്ക് സമീപം ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇറാൻ സ്വദേശിനിയാണ് ഇവർ. ഐപാസിലെ കേന്ദ്രത്തിൽ കഴിയുകയായിരുന്ന ഇവരെ കാണാനില്ലാത്തതായി പോലീസിന് പരാതി ലഭിച്ചിരുന്നു.
Discussion about this post

