മയോ: കുടുംബം വാർത്തെടുക്കാൻ ഏറ്റവും മികച്ച കൗണ്ടി മയോയെന്ന് കണ്ടെത്തൽ. ക്വോട്ട് ഡെവിൾ നടത്തിയ പഠനത്തിലാണ് മയോ കുടുംബം സൃഷ്ടിക്കാനും കുടുംബവുമൊത്ത് ജീവിക്കാനും മികച്ചയിടമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിക്കൊണ്ടായിരുന്നു പഠനം.
സ്കൂളുകൾ, കുറ്റകൃത്യങ്ങളുടെ നിരക്ക് തുടങ്ങിയവ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നു. നിലവാരമുള്ള സ്കൂളുകൾ മയോയിൽ ഉണ്ട്. കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞതും കൗണ്ടിയെ മികച്ച സ്ഥലമായി മാറ്റി. താങ്ങാവുന്ന വീടുകളുടെ വില, ആകർഷകമായ ജീവിത ശൈലി എന്നിവയും കൗണ്ടിയെ മികച്ച വാസയോഗ്യ കേന്ദ്രമാക്കുന്നു. ഡൊണഗലിനാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനം. കെറി, സ്ലൈഗോ, ക്ലെയർ, കോർക്ക്, ഡബ്ലിൻ എന്നീ കൗണ്ടികൾ ആദ്യ പത്തിൽ ഉൾപ്പെടുന്നു.

