കോർക്ക്: കോർക്കിൽ ബാങ്കിൽ നിന്നും എടിഎം മെഷീൻ മോഷ്ടിച്ചു. ബാങ്ക് ഓഫ് അയർലൻഡിന്റെ ശാഖയിൽ നിന്നായിരുന്നു പണമടങ്ങിയ മെഷീൻ മോഷ്ടിച്ചത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. കോർക്കിലെ ലിറ്റിൽ ഐലൻഡിൽ ആയിരുന്നു സംഭവം.
റൈഡർമാരാണ് സംഭവത്തിന് പിന്നിൽ എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം. മോഷ്ടാക്കളെയും ഇവർ ഉപയോഗിച്ച വാഹനങ്ങളും തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ബാങ്കിന് കാര്യമായ നാശനഷ്ടം മോഷണ ശ്രമത്തിനിടെ ഉണ്ടായിട്ടുണ്ട്. സ്ഥലത്ത് ഫോറൻസിക് സംഘം എത്തി പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടേണ്ടതാണ്. അതേസമയം എടിഎം മെഷീനിൽ എത്ര പണമുണ്ടെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

