ഡബ്ലിൻ: ഷാനൻ വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അഞ്ച് ലക്ഷം യൂറോയിലധികം വിലമതിയ്ക്കുന്ന ഹെർബൽ കഞ്ചാവാണ് പിടിച്ചെടുത്തത്.
ഡിറ്റക്ടർ നായയായ ബ്രോഡിയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ലഹരി പിടിച്ചെടുത്തത്. 25 കിലോ ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. അമേരിക്കയിൽ നിന്നാണ് പാഴ്സൽ എത്തിയിരിക്കുന്നത്. പാഴ്സലിൽ സ്വീകരിക്കേണ്ടയാളുടെ വിലാസം എഴുതിയിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ പോലീസുമായി ബന്ധപ്പെടണം.
Discussion about this post

