ലാവോയിസ്: കൗണ്ടി ലാവോയിസിൽ സെമിത്തേരിയിൽ ഉണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് പുതിയ നിർദ്ദേശം പുറപ്പെടുവിച്ച് പോലീസ്. സംഘർഷത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചു. മെയ് 13 ഞായറാഴ്ച ആയിരുന്നു സംഭവം ഉണ്ടായത്.
ഉച്ചയ്ക്ക് 1 മണിയ്ക്ക് ലാവോയിസിലെ പോർട്ട്ലോയിസിലുള്ള സെന്റ് പീറ്റേഴ്സ് ആന്റ് പോൾ സെമിത്തേരിയിൽ ആയിരുന്നു സംഭവം. ആയുധം ഉപയോഗിച്ച് ഉൾപ്പെടെ പരസ്പരം നടത്തിയ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ഇവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post

