പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ മോഹൻലാൽ . ‘ തുടരും ‘ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചത് എന്നേക്കും വിലമതിക്കാൻ കഴിയുന്ന ബഹുമതിയായിരുന്നു എന്നും മോഹൻലാൽ കുറിച്ചു.
‘ മണ്ണിൽ കവിതയും നിശബ്ദതയിൽ സത്യവും ഓരോ ഫ്രെയിമിലും ആത്മാവും കണ്ടെത്തിയ ഒരു സംവിധായകൻ. തുടരും എന്ന ചിത്രത്തിൽ ഭാരതിരാജ സാറിനൊപ്പം സ്ക്രീൻ സ്പെയ്സ് പങ്കിടുന്നത് എനിക്ക് എന്നേക്കും വിലമതിക്കാൻ കഴിയുന്ന ഒരു ബഹുമതിയായിരുന്നു. സർ, നിത്യശാന്തി നേരുന്നു. നിങ്ങളുടെ പാരമ്പര്യം തലമുറകൾക്ക് പ്രചോദനം നൽകും, നിങ്ങളുടെ സാന്നിധ്യം ആഴത്തിൽ ഓർമ്മിക്കപ്പെടും ‘ എന്നാണ് മോഹൻലാലിന്റെ വാക്കുകൾ.
മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പിറന്ന തുടരും എന്ന ചിത്രത്തിൽ പളനിസ്വാമി എന്ന സ്റ്റണ്ട് മാസ്റ്ററായിട്ടാണ് ഭാരതി രാജ എത്തിയത്. വാർധക്യ പ്രശ്നങ്ങൾ അലട്ടിയിട്ടും മോഹൻലാലിനെ കാണാനും , ഒരുമിച്ച് സമയം പങ്കിടാനുള്ള ആഗ്രഹം കൊണ്ടാണ് താൻ ഈ ചിത്രത്തിൽ എത്തിയതെന്നും ഭാരതി രാജ പറഞ്ഞതായി തരുൺ മൂർത്തി പറഞ്ഞിരുന്നു.

