ഡബ്ലിൻ: അയർലൻഡിൽ പ്രോപ്പർട്ടി കമ്പനി രൂപീകരിച്ചതിന് പിന്നാലെ വിശദീകരണവുമായി സിറോ മലബാർ സഭ. അയർലൻഡിലെ പൊതുസമൂഹത്തിന്റെ നന്മയ്ക്കായി സഭയ്ക്ക് ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് സഭ വ്യക്തമാക്കി. പൊതുനന്മ ആഗ്രഹിച്ചാണ് ഒരൊറ്റ കമ്പനിയായി രജിസ്റ്റർ ചെയ്തത് എന്നും സഭ വിശദമാക്കി. കമ്പനിയുടെ രൂപീകരണത്തിന് പിന്നാലെ പുറത്തുവിട്ട കുറിപ്പിലാണ് ഇക്കാര്യങ്ങൾ.
സിറോ മലബാർ സഭയ്ക്ക് അയർലൻഡിൽ രൂപതയില്ല. അതിനാൽ സിഎൽജിയ്ക്ക് കീഴിലാണ് മുഴുവൻ മാസ് സെന്ററുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത്. റീജിയനുകളിലെ ട്രസ്റ്റികൾ അടക്കം കമ്പനി ഡയറക്ടർമാർ ആകും. ഡയറക്ടർമാരെ എപ്പോൾ വേണമെങ്കിലും കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും നിയമം അനുശാസിക്കുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു.
Discussion about this post

