ഡബ്ലിൻ: ഭൂമിയിൽ ഏറ്റവും വേഗത്തിൽ ചൂട് കൂടുന്ന ഭൂഖണ്ഡമായി യൂറോപ്പ്. 2025 ലെ യൂറോപ്യൻ സ്റ്റേറ്റ് ഓഫ് ദി ക്ലൈമറ്റ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ. കാലാവസ്ഥയിൽ ഉണ്ടായിട്ടുള്ള ഈ വ്യതിയാനം യൂറോപ്പിന്റെ പരിസ്ഥിതി, സമ്പദ്വ്യവസ്ഥ, ആവാസവ്യവസ്ഥ എന്നിവയെ പ്രതികൂലമായി ബാധിക്കും.
യൂറോപ്യൻ സെന്റർ ഫോർ മീഡിയം-റേഞ്ച് വെതർ ഫോർകാസ്റ്റ്സും വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷനും സംയുക്തമായാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ 30 വർഷത്തിനിടയിൽ യൂറോപ്പിൽ ഒരു ദശകത്തിൽ 0.56 സെൽഷ്യസ് എന്ന നിരക്കിൽ ചൂട് വർദ്ധിച്ചുവരികയാണ്. ഇത് ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗത്തിലാണ്. അതായത് ഒരു ദശകത്തിൽ 0.27സെൽഷ്യസ്. ചൂട് കൂടിയ വായു, ചൂട് കൂടിയ കടലുകൾ, ചുരുങ്ങുന്ന മഞ്ഞുപാളികൾ, വരണ്ടുണങ്ങുന്ന മണ്ണ്, സമ്മർദ്ദത്തിലായ ആവാസവ്യവസ്ഥ എന്നിവ പരിസ്ഥിതിയുടെ ആഘാതം സംബന്ധിച്ച മുന്നറിയിപ്പുകൾ ആണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

