ഡബ്ലിൻ: ഡബ്ലിൻ ഡെപ്യൂട്ടി ലോർഡ് മേയർ ജോൺ സ്റ്റീഫൻസിന്റെ വീട്ടിൽ മോഷണം. ഇക്കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു സംഭവം. കാബ്രയിലെ വീട്ടിലാണ് മോഷണം ഉണ്ടായത്.
വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന കാർ ആയിരുന്നു മോഷ്ടാക്കളുടെ സംഘം കവർന്നത്. ശനിയാഴ്ച പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം. ഈ സമയം അദ്ദേഹത്തിന്റെ ഭാര്യയും മക്കളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മകളുടെ കാറാണ് പ്രതികൾ മോഷ്ടിച്ചത്. പിന്നീട് ബ്ലാഞ്ചാട്സ്ടൗണിൽ വാഹനം ഉപേക്ഷിക്കുകയായിരുന്നു.
Discussion about this post

