ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ മോഷണ കേസിലെ പ്രതിയ്ക്ക് തടവ് ശിക്ഷവിധിച്ച് കോടതി. 43 വയസ്സുള്ള ടിമോത്തി വാക്കറിനാണ് 15 വർഷം തടവ് ശിക്ഷ വിധിച്ചത്. 2022 മെയ് 13 ന് ഇയാൾ നടത്തിയ മോഷണവുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ.
ബെൽഫാസ്റ്റിലെ ഹോളിവുഡ് റോഡിലെ മദ്യ ഷോപ്പിൽ ആയിരുന്നു ഇയാൾ മോഷണം നടത്തിയത്. ഇതിൽ പിടിക്കപ്പെടുകയായിരുന്നു. അതേസമയം കൊലപാതക കേസിൽ ഉൾപ്പെടെ ഇയാൾ പ്രതിയാണ്. 2021 ഫെബ്രുവരിയിൽ ഡെനിസ് ഷെയറർ എന്ന വ്യക്തിയെ കൊലപ്പെടുത്തിയ കേസിൽ നിലവിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുവരികയാണ് വാക്കർ.
Discussion about this post

