താല: മലയാളി വടംവലി മത്സരത്തിനുള്ള ഔദ്യോഗിക ഭരണസമിതിയായി കൗണ്ടി ഡബ്ലിൻ – ദി ടഗ് ഓഫ് വാർ അയർലന്റ് – ഇന്ത്യ മലയാളി സെഗ്മെന്റ് ( ടിഐഐഎംഎസ്) പ്രവർത്തനം ആരംഭിച്ചു. 2025 മെയ് 18 ഞായറാഴ്ച താലയിലുള്ള നാഷണൽ ബാസ്ക്കറ്റ്ബോൾ അരീനയിൽ ആയിരുന്നു ഇതുമായി ബന്ധപ്പെട്ട പരിപാടികൾ നടന്നത്. 2025 സീസണിലെ ആദ്യ ഓൾ അയർലന്റ് വടംവലി മത്സരത്തോട് അനുബന്ധിച്ചാണ് സുപ്രധാന പരിപാടി.
സൗത്ത് ഡബ്ലിൻ സിറ്റി കൗൺസിൽ മേയർ ബേബി പെരേപ്പാടൻ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന് പുറമേ ടഗ് ഓഫ് വാർ അയർലന്റ് പ്രസിഡന്റ് മാർട്ടിൻ ഈഗൻ, സെക്രട്ടറി നോയൽ ഹിഗ്ഗിൻസ്, ടിഐഐഎംഎസ് ചെയർപേഴ്സൺ സുബിൻ മത്തായി, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇതിന് പുറമേ ധാരാളം വടംവലി പ്രേമികളും പരിപാടിയുടെ ഭാഗമായി.

