ബെൽഫാസ്റ്റ്: ഹാലോവീൻ ദിനത്തിൽ ലഭിച്ച ചോക്ലേറ്റുകൾ ഭക്ഷിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി പിഎസ്എൻഐ. ചോക്ലേറ്റുകളിൽ നിന്നും സൂചി ലഭിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ചോക്ലേറ്റിലെ സൂചി തൊണ്ടയിൽ തറച്ചതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സാഹചര്യവും ഉണ്ടായി. അതിനാൽ ഭക്ഷിക്കുന്നതിന് മുൻപ് ചോക്ലേറ്റ് പരിശോധിക്കണമെന്ന് പിഎസ്എൻഐ മുന്നറിയിപ്പ് നൽകുന്നു.
വടക്കൻ അയർലൻഡിൽ സൂചി ലഭിച്ച രണ്ട് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കുട്ടികളുടെ അമ്മമാർ ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മുന്നറിയിപ്പ്. സംഭവത്തിൽ പിഎസ്എൻഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

