ഡബ്ലിൻ: ഡബ്ലിൻ നിന്നുള്ള റയാൻ എയർ വിമാനങ്ങൾക്ക് ബോംബ് ഭീഷണി. ഇതേ തുടർന്ന് വിമാനത്തിലും വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന നടത്തി. രണ്ട് വിമാനങ്ങൾക്ക് നേരെയാണ് ഭീഷണി ഉയർന്നത്. സുരക്ഷാ പരിശോധനകൾക്ക് ശേഷം രണ്ട് വിമാനങ്ങളും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ഇറങ്ങി.
ചൊവ്വാഴ്ച ആയിരുന്നു സംഭവം. ഡബ്ലിനിൽ നിന്നും റോമിലേക്കും സോഫിയയിലേക്കുമുള്ള വിമാനങ്ങൾക്ക് നേരെയാണ് ഭീഷണി ഉയർന്നത്. വിമാനങ്ങൾ ബോംബ് വച്ച് തകർക്കും എന്നായിരുന്നു ഭീഷണി. ഉടനെ തന്നെ അധികൃതർ സമയോചിതമായ ഇടപെടൽ നടത്തുകയായിരുന്നു. വിമാനത്തിൽ നിന്നോ വിമാനത്താവളത്തിൽ നിന്നോ സ്ഫോടക വസ്തുക്കൾ ഒന്നും തന്നെ കണ്ടെടുത്തിട്ടില്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

