ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിലെ സുരക്ഷ വർധിപ്പിക്കാൻ വേറിട്ട നീക്കം. മേഖലയിൽ സ്വകാര്യ സുരക്ഷാ ജീവനക്കാരെ പട്രോളിംഗിനായി നിയോഗിക്കാനാണ് ആലോചന. ഡബ്ലിൻ സിറ്റി സെന്ററിൽ അടുത്തിടെ നിരവധി കുറ്റകൃത്യങ്ങളാണ് അരങ്ങേറിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ ക്രമീകരണങ്ങളിൽ മാറ്റം കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നത്.
ഒ കോണൽ സ്ട്രീറ്റും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചായിരിക്കും പുതിയ സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കുക. ഇവിടെയെത്തുള്ള ആളുകളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. കഴിഞ്ഞ ദിവസം ഡബ്ലിൻ നഗരത്തിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പുതിയ വികസന അതോറ്റിയും പ്രദേശത്തെ വ്യാപാരികളും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ ആശയം ആശയം ഉരുത്തിരിഞ്ഞത്.

