ഡബ്ലിൻ: ഡബ്ലിനിലെ ബാലിമുണിൽ നിന്നും കാണാതായ കൗമാരക്കാരനായി തിരച്ചിൽ തുടർന്ന് പോലീസ്. 15 കാരനായ കാമറൂൺ കോമർഫോർഡിനെയാണ് കാണാതെ ആയത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. അതേസമയം കുട്ടിയുടെ ആരോഗ്യാവസ്ഥയിൽ വലിയ ആശങ്ക പോലീസിനും കുടുംബത്തിനുമുണ്ട്.
ഇന്നലെ മുതലാണ് കുട്ടിയെ കാണാതായത് എന്നാണ് കുടുംബം വ്യക്തമാക്കുന്നത്. കാമറൂണിന് ഏകദേശം 5 അടി 10 ഇഞ്ച് ഉയരമുണ്ട്. ഇടത്തരംശരീരമാണ് ഉള്ളത്. തവിട്ട് നിറമുള്ള മുടിയും കണ്ണുകളുമുണ്ട്. കാണാതാകുമ്പോൾ ഇളം കടും നീല നിറത്തിലുള്ള ഒരു ട്രാക്ക് സ്യൂട്ടും നീല തൊപ്പിയുമാണ് കുട്ടി ധരിച്ചിരുന്നത്. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ (01) 666 4400, 1800 666 111 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

