ഡബ്ലിൻ: ഇൻഷൂറൻസ് കമ്പനിയായ അല്ലിയൻസുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഐറിഷ് കാത്തലിക് പള്ളിയോട് ആവശ്യപ്പെട്ട് വൈദികർ. അല്ലിയൻസിന് ഇസ്രായേലുമായി ബന്ധമുള്ള പശ്ചാത്തലത്തിലാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് വൈദികരുടെ സംഘടന പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.
അല്ലിയൻസുമായുള്ള ബന്ധം അവസാനിപ്പിച്ച് ജർമ്മൻ ഇൻഷൂറൻസ് ഭീമന്മാരുമായി കാത്താലിക് ചർച്ച് ബന്ധം സ്ഥാപിക്കണമെന്ന് അസോസിയേഷൻ ഓഫ് കാത്തലിക് പ്രീസ്റ്റ്സ് പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. ദീർഘകാലമായുള്ള അല്ലിയൻസും അയർലൻഡിലെ കാത്തലിക് ചർച്ചും തമ്മിലുള്ള ബന്ധം വ്യക്തമാണ്. ദശാബ്ദങ്ങളായി അല്ലിയൻസിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് കാത്തലിക് ചർച്ചെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
Discussion about this post

