ഡബ്ലിൻ: അലീഡ് ഐറിഷ് ബാങ്കിന്റെ അവസാന ഓഹരികൾ വിറ്റഴിച്ചു. ധനമന്ത്രി പാസ്ചൽ ഡോണോഹോ സ്റ്റേറ്റ് ഓഹരികൾ വിറ്റഴിച്ചതായി വ്യക്തമാക്കിയത്. എ.ഐ.ബിയിലെ 2.06% ഓഹരികൾ, ഒരു ഓഹരിക്ക് 6.94 യൂറോ എന്ന നിരക്കിലാണ് വിറ്റത്.
ഇന്നലെയായിരുന്നു ഓഹരികളുടെ വിൽപ്പന. വിറ്റ ഓഹരികൾക്ക് ഏകദേശം 305.3 മില്യൺ യൂറോയുടെ മൂല്യം ഉണ്ടാകും. ഇതുവരെ 19.8 ബില്ടൺ യറോയാണ് എഐബിയിലെ നിക്ഷേപത്തിൽ നിന്നും സർക്കാരിന് തിരികെ ലഭിച്ചത്. 15 വർഷങ്ങൾക്ക് ശേഷമാണ് ബാങ്കിന്റെ അവസാന ഓഹരികൾ വിൽക്കുന്നത്.
Discussion about this post

