ലിമെറിക്ക്: ലിമെറിക്കിൽ യുവജനങ്ങൾക്കും ദമ്പതികൾക്കുമായി ധ്യാനം. ലിമെറിക്ക് സെന്റ് മേരീസ് സിറോ മലബാർ സഭയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ നടക്കുന്നത്. ബ്രദർ റെജി കൊട്ടാരം ധ്യാനം നയിക്കും.
ഒക്ടോബർ 31, നവംബർ 1,5,6,7എന്നീ തിയതികളിലായിട്ടാണ് ധ്യാനം. എൻകൗണ്ടർ എന്ന പേരിലാണ് യുവജനങ്ങൾക്കായി ധ്യാനം സംഘടിപ്പിക്കുന്നത്.രാവിലെ 10 മണിയ്ക്ക് ആരംഭിക്കുന്ന പരിപാടി വൈകീട്ട് അഞ്ചുവരെ തുടരും. കിൽഡിമോയിലെ സെന്റ് ജോസഫ് ചർച്ചാണ് വേദി.
കൺവനന്റ് എന്നാണ് ദമ്പതികൾക്കായുള്ള ധ്യാനത്തിന് പേര് നൽകിയിരിക്കുന്നത്. 5,6,7 തിയതികളിലാണ് ദമ്പതികൾക്കായുള്ള ധ്യാനം. വൈകീട്ട് നാല് മുതൽ രാത്രി ഒൻപത് മണിവരെയാണ് ധ്യാനം നടക്കുക.
Discussion about this post

