അർമാഗ്: ഡ്രംക്രീയിലെ പരേഡുമായി ബന്ധപ്പെട്ടുള്ള ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാൻ ഡിയുപി പാർട്ടി ഇന്ന് യോഗം ചേരും. ഡിസിഷൻ മേക്കിംഗ് കമ്മിറ്റിയിലെ അംഗങ്ങളാണ് ഇന്ന് യോഗം ചേരുക. ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ നീൽ പ്രതിഷേധത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിഷയവും യോഗം പരിഗണിക്കും.
ഗർവാഗി റോഡിലൂടെ ഓറഞ്ച് ഓർഡർ പരേഡ് നടത്തുന്നതിനെതിരെ പ്രദേശവാസികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിലാണ് മിഷേൽ ഒ നീൽ പങ്കെടുത്തത്. ഇതിനോട് എങ്ങനെ പ്രതികരിക്കണം എന്നതിൽ പാർട്ടിയ്ക്കുള്ളിൽ രണ്ടഭിപ്രായം ഉയർന്നുവന്നിട്ടുണ്ട്. ഇതിനിടെയാണ് യോഗം ചേരുന്നത്.
Discussion about this post

