ഡബ്ലിൻ: ന്യൂകാസിൽ വെസ്റ്റ് ഇന്ത്യ കൾച്ചറൽ അസോസിയേഷന്റെ (എൻഐസിഎ) ആഭിമുഖ്യത്തിൽ ദി ഗ്രേറ്റ് ഇന്ത്യൻ കാർണിവൽ അടുത്ത മാസം ആഘോഷപൂർവ്വമായി നടക്കും. ജൂൺ 21 ന് രാവിലെ 10 മുതൽ രാത്രി 9 മണിവരെ ന്യൂകാസിൽ വെസ്റ്റ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് പരിപാടി നടക്കുക. ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും പുതിയ തലമുറകളിലേക്ക് പകർന്ന് നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം.
പ്രത്യേക ലൈവ് എന്റർടെയിൻമെന്റ് പരിപാടികൾ, രുചികരമായ ഇന്ത്യൻ വിഭവങ്ങൾ, വിവിധ സംഗീത പരിപാടികൾ, കലാപരിപാടികളും നൃത്തവും, കുട്ടികൾക്കുള്ള വിനോദം, വിപുലമായ ഷോപ്പിംഗ് അവസരങ്ങൾ, ലക്കി ഡ്രോ, ഡിജെ എന്നിവ ഇക്കുറി പരിപാടിയുടെ ഭാഗമായി ഉണ്ടാകും.
Discussion about this post

