കോർക്ക്/ ഇടുക്കി: കോർക്കിൽ കാർ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം സംസ്കരിച്ചു. കരുണാപുരം ജറുസലം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ആയിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. ഇക്കഴിഞ്ഞ 20 ന് ആയിരുന്നു ബ്രൈഡ് നദിയ്ക്ക് സമീപം ഉണ്ടായ അപകടത്തിൽ 34 കാരനായ ജോയ്സ് തോമസിന് ജീവൻ നഷ്ടമായത്.
ഇന്നലെ പുലർച്ചെ മൃതദേഹം വീട്ടിലെത്തിച്ചു. വൈകീട്ട് നാല് വരെ പൊതുദർശനം ഉണ്ടായിരുന്നു. പിന്നീട് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം ഓർത്തഡോക്സ് പള്ളിയിലേക്ക് സംസ്കാരത്തിനായി എത്തിച്ചു.
കോർക്കിലെ നഴ്സിംഗ് കെയർ ഹോമിലെ ജീവനക്കാരൻ ആയിരുന്നു ജോയ്സ്. ഭാര്യ റൂബി കുര്യാക്കോസ്, മക്കൾ ജാക്വിലിൻ, ജാക്യൂസ്.
Discussion about this post

