ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ കത്തി ആക്രമണത്തിന് പിന്നാലെ നടക്കുന്ന കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങളെ അപലപിച്ച് വടക്കൻ അയർലൻഡ് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ നീൽ. തെരുവിൽ നടക്കുന്നത് ഭീരുത്വം നിറഞ്ഞ പ്രവൃത്തികൾ ആണ്. ഇത് തികച്ചും തെറ്റാണെന്നും നീൽ പറഞ്ഞു.
മുഖം മൂടി ധരിച്ച ഒരു സംഘം ആളുകൾ കുടുംബങ്ങളെ ആക്രമിക്കുന്നത് ഭീരുത്വം നിറഞ്ഞ പ്രവൃത്തിയാണ്. സംഭവവുമായി ഒരു ബന്ധവും ഇല്ലാത്തവരെ ഉപദ്രവിക്കുന്നത് തെറ്റാണ്. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും നീൽ കൂട്ടിച്ചേർത്തു. മറ്റ് രാഷ്ട്രീയ നേതാക്കളും അക്രമ സംഭവങ്ങളെ അപലപിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
Discussion about this post

