മൊനാഘൻ: കൗണ്ടി മൊനാഘനിൽ തടാകത്തിലകപ്പെട്ട കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. 16 വയസ്സുള്ള കുട്ടി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. തിങ്കളാഴ്ച ആയിരുന്നു വൈകീട്ട് അഞ്ച് മണിയ്ക്ക് എമി തടാകത്തിൽവച്ച് കുട്ടി അപകടത്തിൽപ്പെട്ടത്.
16 വയസ്സുള്ള കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. തടാകത്തിൽ നീന്താനെത്തിയവരാണ് കുട്ടി വെള്ളത്തിൽ വീണതായി കണ്ടത്. ഉടനെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മേറ്റർ ആശുപത്രിയിലാണ് 16 കാരൻ ചികിത്സയിൽ കഴിയുന്നത്.
Discussion about this post

