ഗാൽവേ: കൗണ്ടി ഗാൽവേയിൽ യുവതിയെ റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് പീഡിപ്പിച്ച കേസിൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വിട്ടു. രണ്ട് പുരുഷന്മാരെയാണ് കസ്റ്റഡിയിൽ വിട്ടത്. ഇവരെ ഇന്ന് രാവിലെ ഗാൽവേ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു.
വീഡിയോ ലിങ്ക് വഴിയായിരുന്നു ഇരുവരെയും ഹാജരാക്കിയത്. ഓഗസ്റ്റ് 1 നായിരുന്നു സിയാന്റ് റെയിൽവേ സ്റ്റേഷൻ കാർ പാർക്കിംഗ് മേഖലയിൽവച്ച് യുവതിയെ രണ്ട് പേരും ചേർന്ന് പീഡിപ്പിച്ചത്. യുവതിയുടെ പരാതിയിൽ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 27 ഉം 25 ഉം വയസ്സാണ് പ്രതികളുടെ പ്രായം. ഇവർ ജാമ്യത്തിനായി അപേക്ഷ നൽകിയെങ്കിലും കോടതി നിഷേധിച്ചു.
Discussion about this post

