ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ പുതിയ ഷോറൂമുമായി ടെസ്ല. ജംഗ്ഷൻ 5 ൽ എം 50 ന് സമീപമായിട്ടാണ് ടെസ്ല പുതിയ സ്ഥാപനം ആരംഭിക്കുന്നത്. സെയിൽസ് ഷോറൂമും ഡെലിവറി സെന്ററുമാണ് തുറക്കുന്നത്.
പുതിയതും പ്രീ ഓണർ വാഹനങ്ങളുടെ വിൽപ്പന, കൈമാറ്റം, സേവനം എന്നിവ ഷോറൂമിൽ ഉണ്ടായിരിക്കും. നിലവിൽ ഡബ്ലിനിലെ സ്വാർഡ്സിലും ടെസ്ലയ്ക്ക് ഷോറൂമുണ്ട്. ഇത് നിലനിർത്തിക്കൊണ്ടാണ് പുതിയ ഷോറൂം ആരംഭിക്കുന്നത്.
Discussion about this post

