ഡബ്ലിൻ: നോർത്ത്സൈഡ് ഷോപ്പിംഗ് സെന്ററിൽ പുതിയ സൂപ്പര്‍സ്റ്റോർ തുറന്ന് ടെസ്കോ. എല്ലാ ദിവസവും രാവിലെ 8 മണി മുതൽ രാത്രി 9 മണിവരെ സ്റ്റോർ തുറന്ന് പ്രവർത്തിക്കും. ടെസ്കോയുടെ വരവ് 65 ഓളം പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.
20,000 ചതുരശ്ര അടി വിസ്തീർണ്ണമാണ് സ്റ്റോറിന് ഉള്ളത്. ഐറിഷും അല്ലാത്തതുമായ നിരവധി ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. ടെസ്കോ കമ്മ്യൂണിറ്റി ഫണ്ട് വഴി, സ്റ്റോറിന്റെ ആദ്യ സംഭാവനകൾ സ്കിൽ ഫുർസ (കിൽമോർ), സെന്റ് ജോസഫ്സ് എൻഎസ് (ബോണിബ്രൂക്ക്), സെന്റ് ഫ്രാൻസിസ് സീനിയർ സ്കൂൾ (പ്രയോഴ്സ്വുഡ്) എന്നിവയിലേക്ക് നൽകും.
Discussion about this post

