ഡബ്ലിൻ: അയർലന്റിൽ താപനില റെക്കോർഡ് മറികടക്കുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. വരും ദിവസങ്ങളിൽ താപനില 26 ഡിഗ്രിസെൽഷ്യസ് വരെ എത്തുമെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. 25.9 ഡിഗ്രിയാണ് ഇതുവരെ അയർലന്റിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില.
ഇന്ന് 24 ഡിഗ്രിയാണ് പലയിടങ്ങളിലും രേഖപ്പെടുത്തിയത്. ചെറിയ ഉഷ്ണതരംഗവും അനുഭവപ്പെടുന്നു. വരും ദിവസങ്ങളിലും ചൂട് വർദ്ധിക്കാനാണ് നിലവിലെ സാദ്ധ്യത. നല്ല വരണ്ട, തെളിഞ്ഞ രാത്രികളായിരിക്കും വരും ദിവസങ്ങളിൽ അനുഭവപ്പെടുക. താപനില എട്ട് മുതൽ മൂന്ന് ഡിഗ്രിവരെ താഴാം. അടുത്ത ആഴ്ച നേരിയ തോതിൽ മഴയ്ക്ക് സാദ്ധ്യതയുണ്ട്.
അടുത്ത ആഴ്ചയോടെ മർദ്ദത്തിന്റെ സ്വാധീനം വർദ്ധിക്കാനാണ് സാദ്ധ്യത. ഇതാണ് മഴയ്ക്ക് കാരണം ആകുന്നത്. എന്നാൽ മഴ ലഭിക്കുമെങ്കിലും പകൽ നേരങ്ങളിൽ 22 ഡിഗ്രിവരെ താപനില രേഖപ്പെടുത്താം. ഇതിന് മുൻപ് ഈ വർഷം ഏപ്രിൽ 30 ന് ആയിരുന്നു താപനില റെക്കോർഡിൽ എത്തിയത്.

