ഓഫാലി: കൗണ്ടി ഓഫാലിയിൽ വാഹനം ഇടിച്ച് കൗമാരക്കാർക്ക് പരിക്ക്. ഓഫാലിയിലെ ക്ലാരയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ഇവരെ ഇടിച്ച കാറിന്റെ ഉടമയായ 40 വയസ്സ് കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൗമാരക്കാരിയുടെ നില ഗുരുതരമാണ്. ഡബ്ലിനിലെ ക്രംലിൻ ആശുപത്രിയിലാണ് പെൺകുട്ടി ചികിത്സയിൽ കഴിയുന്നത്.
15 വയസ്സുളള ആൺകുട്ടിയെ ടുല്ലമോറിലെ മിഡ്ലാൻഡ് റീജിയണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ കുട്ടിയുടെ പരിക്കുകൾ സാരമുള്ളതല്ല. ഇന്നലെ വൈകീട്ട് ആറേ കാലോടെ ആയിരുന്നു സംഭവം ഉണ്ടായത്. അപകടത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

