കോർക്ക്: കോർക്കിൽ കൊലക്കേസ് പ്രതിയായ കൗമാരക്കാരന് തടവ് ശിക്ഷ വിധിച്ച് കോടതി. 17 വയസ്സുള്ള ആൺകുട്ടിയ്ക്കാണ് എട്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു സംഭവം.
ഡൊണറൈലിലുള്ള തന്റെ വീടിന് പുറത്തുവച്ചായിരുന്നു കൊലപാതകം. കോർക്ക് സ്വദേശിയായ ബാരി ഡാലിയാണ് കൊല്ലപ്പെട്ടത്. അഞ്ച് കുട്ടികളുടെ പിതാവായ ബാരിയെ താടിയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. താടിയെല്ല് പൊട്ടി രക്തം ശ്വാസകോശത്തിൽ അടഞ്ഞാണ് മരണം സംഭവിച്ചത്.
Discussion about this post

