ഡബ്ലിൻ: ഫീനിക്സ് പാർക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആളുടെ പേര് വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. പോളണ്ടിൽ നിന്നുള്ള ടോമോസ് റോബർട്ട് മിച്ചോവ്സ്കിയാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വർഷങ്ങളായി ഇയാൾ അയർലൻഡിലാണ് താമസിക്കുന്നത്. 40 വയസ്സാണ് റോബർട്ട് മിച്ചോവ്സ്കിയ്ക്ക്. അടുത്തിടെയായി അദ്ദേഹത്തിന് സർക്കാരിൽ നിന്നും സഹായങ്ങൾ ഉൾപ്പെടെ ലഭിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച ആയിരുന്നു മിച്ചോവ്സ്കിയെ മരിച്ച ഫീനിക്സ് പാർക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുത്തേറ്റ നിലയിൽ ആയിരുന്നു മൃതദേഹം. നവംബർ 9 നും 13 നും ഇടയിൽ മിച്ചോവ്സ്കിയുമായി സംസാരിച്ചവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് അന്വേഷണ സംഘം അറിയിച്ചു. മരണം സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. പോസ്റ്റ്മോർട്ടം പരിശോധന ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. കൊലപാതകത്തിൽ ഊർജ്ജിതമായ അന്വേഷണം പുരോഗമിക്കുകയാണ്. നവംബർ 12 ന് ഉച്ചയ്ക്ക് 2 മണി മുതൽ വെള്ളിയാഴ്ച രാവിലെ 10 മണി വരെ ഫീനിക്സ് പാർക്കിലെ വെല്ലിംഗ്ടൺ സ്മാരകം സന്ദർശിച്ചവർ പോലീസുമായി ബന്ധപ്പെടേണ്ടതാണ്.

