ഡബ്ലിൻ: ഒന്നിലധികം കുട്ടികളുള്ള കുടുംബങ്ങളിലെ രക്ഷിതാക്കൾക്ക് അധിക അവധി അനുവദിക്കണമെന്ന് ആവശ്യം. ഫിൻഗെയ്ൽ ടിഡിയാണ് ഈ ആവശ്യം ഉന്നയിച്ചത്. ഒന്നിലധികം കുട്ടികളുള്ള കുടുംബങ്ങളിലെ രക്ഷിതാക്കൾക്കും ഒന്നിലധികം കുട്ടികളെ ദത്തെടുക്കുന്ന കുടുംബങ്ങളിലെ രക്ഷിതാക്കൾക്കുമാണ് അവധി നൽകണമെന്ന് ടിഡി ജോൺ പോൾ ഒ ഷിയ ആവശ്യപ്പെട്ടിരിക്കുന്നത്.
ഒന്നിലധികം കുട്ടികളുള്ള രക്ഷിതാക്കൾ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. സാമ്പത്തികമായും വൈകാരികമായും വലിയ വെല്ലുവിളികൾ ഈ വിഭാഗം നേരിടുന്നു. ഒന്നിലധികം കുട്ടികളെ ദത്തെടുക്കുന്ന കുടുംബങ്ങൾക്കും വലിയ ഉത്തരാവിത്തമാണ് ഉള്ളത്. അതിനാൽ ഈ കുടുംബങ്ങൾക്ക് അധികവും ഉചിതമായതുമായ പിന്തുണ ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

