ഡബ്ലിൻ: ഇസ്രായേൽ സേന കസ്റ്റഡിയിൽ എടുത്ത സംഘത്തിലെ സ്വതന്ത്ര ടിഡിയായ ബെറി ഹെനഗൻ അയർലൻഡിൽ തിരിച്ചെത്തി. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസാണ് ഇക്കാര്യം അറിയിച്ചത്. പലസ്തീനിലേക്ക് സഹായവുമായി പോയ വെസ്സലുകളിൽ ഒന്നിൽ അദ്ദേഹവും ഉണ്ടായിരുന്നു.
ഇന്നലെയാണ് ഡബ്ലിൻ ബേ നോർത്തിലെ ടിഡിയായ ഹെനഗൻ അയർലൻഡിൽ എത്തിയത് എന്നാണ് വിവരം. ഡെയിയിൽ ഉയർന്ന ചോദ്യത്തോട് പ്രതികരിക്കുന്നതിനിടെ ആയിരുന്നു ഹെനാഗൻ അയർലൻഡിൽ തിരിച്ചെത്തിയ വിവരം സൈമൺ ഹാരിസ് പങ്കുവച്ചത്. ഇസ്രായേലിന്റെ നടപടിയെ അദ്ദേഹം ഡെയിലിൽ ശക്തമായി വിമർശിച്ചു. ബുധനാഴ്ചയാണ് ഗാസയിലേക്ക് മരുന്നുകളും സഹായങ്ങളുമായി പോയ ഫ്ളോട്ടില ഇസ്രായേൽ സേന തടഞ്ഞത്.
Discussion about this post

