ഡബ്ലിൻ: അയർലന്റ് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ “ഒരുക്കം” അടുത്ത മാസം. ജൂൺ 6,7,8 തീയതികളിൽ (വെള്ളി, ശനി, ഞായർ) ആയിട്ടാകും സെമിനാർ നടക്കുക. വിവാഹത്തിനായി ഒരുങ്ങുന്ന യുവജനങ്ങൾക്കായുള്ള പരിപാടിയാണ് ഇത്.
റിയാൽട്ടോ സെന്റ്. തോമസ് പാസ്റ്ററൽ സെന്ററിൽ രാവിലെ 9 മണിയോടെയാണ് പരിപാടി ആരംഭിക്കുക. വൈകീട്ട് അഞ്ച് മണിയ്ക്ക് സമാപിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് ലഭിക്കും.
രജിസ്ട്രേഷന് ഫീസ് ഉണ്ടായിരിക്കും. താത്പര്യമുള്ളവർ ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റ് www.syromalabar.ie വഴി രജിസ്റ്റർ ചെയ്യാം.
നവംബർ മാസം 7,8,9 തീയതികളിൽ അടുത്ത കോഴ്സ് നടക്കും. ഇതിലേക്ക് രജിസ്റ്റർ ചെയ്യാനും ഇപ്പോൾ അവസരം ഉണ്ട്. വിശദമായ വിവരങ്ങൾ അയർലന്റ് സീറോ മലബാർ സഭയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ഫാ. സിജോ വെങ്കിട്ടയ്ക്കൽ : +353 894884733, ആൽഫി ബിനു : +353 87 767 8365, ജൂലി ചിരിയത്ത് :+353899815180 എന്നിവരുമായി ബന്ധപ്പെടുക.