ഡബ്ലിൻ: ഐറിഷ് പാസ്പോർട്ടുകൾ തിരിച്ചുവിളിച്ച് അയർലൻഡ് വിദേശകാര്യവകുപ്പ്. പാസ്പോർട്ടിൽ അച്ചടിപിശക് കടന്ന്കൂടിയ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി. 2025 ഡിസംബർ 23 നും 2026 ജനുവരി ആറിനും ഇടയിൽ നൽകിയ പാസ്പോർട്ടുകളാണ് തിരിച്ച് വിളിച്ചിരിക്കുന്നത്.
പാസ്പോർട്ടുകളിൽ ഐആർഎൽ എന്ന അക്ഷരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ബോർഡർ കൺട്രോൾ നിയന്ത്രണത്തിൽ ഈ പാസ്പോർട്ടുകൾ സ്വീകരിക്കില്ല. അതിനാലാണ് പാസ്പോർട്ടുകൾ തിരിച്ചുവിളിച്ചത്. സോഫ്റ്റ്വെയർ അപ്ഡേഷനിടെ ഉണ്ടായ സാങ്കേതിക പിഴവാണ് പ്രശ്നത്തിന് കാരണം എന്നാണ് അധികൃകർ അറിയിക്കുന്നത്. ആയിരക്കണക്കിന് പാസ്പോർട്ടുകളിലാണ് പിഴവ് ഉണ്ടായത്.
Discussion about this post

