ഡബ്ലിൻ: പശ്ചിമേഷ്യൻ സംഘർഷം മുതലെടുത്ത് ഇന്ധനവില വർധിപ്പിക്കുന്ന റീട്ടെയ്ൽ വ്യാപാരികൾക്കെതിരെ മുന്നറിയിപ്പുമായി സർക്കാർ. ഇത്തരം പമ്പുടമകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉപപ്രധാനമന്ത്രി സൈൺ ഹാരിസ് വ്യക്തമാക്കി. ചൊവ്വാഴ്ച അർധരാത്രി മുതൽ ഇന്ധനത്തിന്റെ എക്സൈസ് തീരുവ സർക്കാർ കുറച്ചിരുന്നു. എന്നാൽ ഇത് മുന്നിൽ കണ്ട് ചില ഉടമകൾ വില കുത്തനെ വർധിപ്പിച്ചു. ഇതോടെയാണ് സൈമൺ ഹാരിസ് മുന്നറിയിപ്പ് നൽകിയത്.
ഒരിക്കലും ഈ രീതി തുടരരുതെന്ന് സൈമൺ ഹാരിസ് പറഞ്ഞു. ഉടമകൾ വളരെ പെട്ടെന്ന് വില വർധിപ്പിച്ചതായി വ്യക്തമായിട്ടുണ്ട്. ഇത് എത്രയും വേഗം കുറയ്ക്കണം. സർക്കാർ എല്ലാം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും സൈമൺ ഹാരിസ് മുന്നറിയിപ്പ് നൽകി.
Discussion about this post

