ഡബ്ലിൻ: കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടി അയർലൻഡിലെ രക്ഷിതാക്കൾ. നാലിലൊന്ന് മാതാപിതാക്കൾ കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നതിന് വലിയ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുവെന്നാണ് സർവ്വേ ഫലം. രാജ്യത്ത് അവശ്യസാധനങ്ങൾക്ക് വില വർധിക്കുന്നത് സാധാരണ കുടുംബങ്ങൾക്ക് വലിയ തിരിച്ചടിയാകുന്നുണ്ട്.
പലചരക്ക് സാധനങ്ങൾക്കായി ആഴ്ചയിൽ 200 യൂറോയ്ക്ക് മുകളിൽ ചിലവ് വരുന്നുണ്ടെന്നാണ് നാലിലൊന്ന് പേർ വ്യക്തമാക്കുന്നത്. 37 ശതമാനം പേർക്ക് പലചരക്ക് സാധനങ്ങൾ വാങ്ങാൻ ആഴ്ചയിൽ 150 യൂറോയ്ക്കും 200 യൂറോയ്ക്കും ഇടയിൽ ചിലവ് വരുന്നുണ്ട്. 1878 രക്ഷിതാക്കളിൽ ആയിരുന്നു പഠനം.
Discussion about this post

