ഡബ്ലിൻ: അയർലൻഡിലെ മഴ മുന്നറിയിപ്പിൽ മാറ്റം. കൗണ്ടികളിലെ മുന്നറിയിപ്പ് നീട്ടി. മഴയെ തുടർന്നും കാറ്റിനെ തുടർന്നുമുള്ള വ്യത്യസ്ത മുന്നറിയിപ്പുകളാണ് കൗണ്ടികളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
ഡൊണഗൽ, ലെയ്ട്രിം, മയോ, സ്ലൈഗോ എന്നീ കൗണ്ടികളിലാണ് മഴയെ തുടർന്നുള്ള മുന്നറിയിപ്പ്. അർധരാത്രി നിലവിൽ വന്ന യെല്ലോ വാണിംഗ് ഇന്ന് രാത്രി 9 മണിവരെ തുടരും. ഡൊണഗലിൽ കാറ്റിനെ തുടർന്നുള്ള യെല്ലോ വാണിംഗ് ഉണ്ട്. 12 മണി മുതൽ നിലവിൽ വന്ന മുന്നറിയിപ്പ് നാല് മണിയ്ക്ക് അവസാനിക്കും.
ഗാൽവെ, ലെയ്ട്രിം, മയോ, സ്ലൈഗോ എന്നീ കൗണ്ടികളിൽ കാറ്റിനെ തുടർന്നുള്ള യെല്ലോ വാണിംഗ് ഉച്ചയ്ക്ക് 1 മണിയ്ക്ക് നിലവിൽ വരും. 10 മണിയ്ക്ക് ഈ മുന്നറിയിപ്പ് അവസാനിക്കും. വിക്ലോയിലും മുന്നറിയിപ്പുണ്ട്. മൂന്ന് മണിയ്ക്ക് വിക്ലോയിൽ നിലവിൽ വരുന്ന മുന്നറിയിപ്പ് 8 മണിവരെ തുടരും. ക്ലെയറിൽ ഏഴ് മണിയ്ക്ക് നിലവിൽ വരുന്ന മുന്നറിയിപ്പ് 10 മണിയ്ക്ക് അവസാനിക്കും.

