ഡബ്ലിൻ: അയർലൻഡിൽ ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ മുന്നറിയിപ്പ് പ്രാബല്യത്തിൽ. ഡൊണഗൽ, ലെയ്ട്രിം, മയോ, സ്ലൈഗോ എന്നീ കൗണ്ടികളിലാണ് മുന്നിറിയിപ്പ് ഉള്ളത്. ഇന്നലെ രാത്രി 9 മണിയ്ക്ക് നിലവിൽ വന്ന മുന്നറിയിപ്പ് ഇന്ന് രാവിലെ 9 മണിവരെ തുടരും.
അതിശക്തമായ മഴയാണ് കൗണ്ടികളിൽ പ്രവചിച്ചിരിക്കുന്നത്. മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാറ്റിന്റെ പശ്ചാത്തലത്തിൽ ക്ലെയർ, ഗാൽവെ, ലെയ്ട്രിം, മയോ, സ്ലൈഗോ എന്നീ കൗണ്ടികളിൽ യെല്ലോ വിൻഡ് വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ 6 മുതൽ ആരംഭിച്ച വാണിംഗ് ഉച്ചയ്ക്ക് 2 മണിയ്ക്ക് അവസാനിക്കും.
Discussion about this post

