ഡബ്ലിൻ: അപകടങ്ങൾ പതിവാകുന്ന പശ്ചാത്തലത്തിൽ അയർലൻഡിൽ ഇ- സ്കൂട്ടറുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളും നടപടികളും സെപ്തംബർ മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 18 വയസ്സിൽ താഴെയുള്ള കുട്ടികൾ ഇ- സ്കൂട്ടറുകൾ ഉപയോഗിക്കുന്ന പൂർണമായി നിരോധിക്കുന്നതുൾപ്പെടെയുള്ള മാറ്റങ്ങൾ നടപ്പിലാക്കുന്നുണ്ട്.
ഇ- സ്കൂട്ടർ അപകടങ്ങളുമായി ബന്ധപ്പെട്ടുള്ള ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം. ഇനി മുതൽ എല്ലാ ഇ- സ്കൂട്ടർ യാത്രികർക്കും ഹെൽമറ്റും ഹൈ വിസിബിലിറ്റി ജാക്കറ്റും നിർബന്ധമാക്കും. പിഴ തുക 50 യൂറോയിൽ നിന്നും വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇ-സ്കൂട്ടറുകൾ വാങ്ങിക്കൊടുക്കുന്ന രക്ഷിതാക്കൾക്കെതിരെയും നടപടിയുണ്ടാകും.

